Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Movie Audition

Europe

സി​നി​മാ ഓ​ഡി​ഷ​നു​ക​ൾ​ക്കാ​യി ഏ​ക​ദി​ന പ​രി​ശീ​ല​ന​വു​മാ​യി ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ

ല​ണ്ട​ൻ: സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള ക​ഴി​വും താ​ത്പ​ര്യ​വും ഉ​ണ്ടാ​യി​ട്ടും ഓ​ഡി​ഷ​നു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ അ​വ​സ​ര​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന പ്ര​ത്യേ​ക ഏ​ക​ദി​ന Acting Audition Training Programme ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു

‘How To Prepare For A Movie Audition’ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി ശ​നി​യാ​ഴ്ച ല​ണ്ട​നി​ൽ ന​ട​ക്കും. പ്ര​മു​ഖ ആ​ക്ടിം​ഗ് ട്രെ​യ്ന​റും കാ​സ്റ്റിം​ഗ് കോ​ച്ചു​മാ​യ S.S. Sharan പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

കാ​മ​റ​യ്ക്കു​മു​ന്നി​ലെ ഭ​യം, ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ്, ഓ​ഡി​ഷ​നി​ൽ എ​ങ്ങ​നെ ത​യ്യാ​റെ​ടു​ക്ക​ണം, എ​ങ്ങ​നെ പ്ര​ക​ട​നം ന​ട​ത്ത​ണം എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​താ​ണ് ഈ ​പ​രി​ശീ​ല​നം.

പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ലൂ​ടെ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് കാ​മ​റ​യ്ക്കു​മു​ന്നി​ൽ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ്ര​ക​ട​നം ന​ട​ത്താ​നും അ​ഭി​ന​യ​ശേ​ഷി മെ​ച്ച​പ്പെ​ടു​ത്താ​നും അ​വ​സ​രം ല​ഭി​ക്കും.

സി​നി​മാ അ​ഭി​ന​യ​ത്തി​ലും ഓ​ഡി​ഷ​നു​ക​ളി​ലും താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ക​ലാ​ഭ​വ​ൻ ല​ണ്ട​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Mob: 07841613973, Email: [email protected].

Latest News

Corehub Up